ad
Deshabhimani

കെജിഎൻഎ പ്രതിഷേധിച്ചു

KGNA

മാനദണ്ഡങ്ങൾ ലംഘിച്ച്‌ ജീവനക്കാരെ സ്ഥലംമാറ്റുന്നതിനെതിരെ കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഡിഎംഒ ഓഫീസിനുമുന്നിൽ നടത്തിയ ധർണ

വെബ് ഡെസ്ക്

Published on Jun 09, 2026, 02:14 AM | 1 min read

കൊച്ചി


സ്ഥാനക്കയറ്റത്തിന്റെ മറവിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യനെ സ്ഥലംമാറ്റി. സ്‌ത്രീജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്‌.


ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ഉണ്ണി ജോസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം അഭിലാഷ്, ജില്ലാ പ്രസിഡന്റ് ടി ആർ അജിത, ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു, ജില്ലാ വൈസ് പ്രിസിഡന്റ് സലീഷ് ടി ഷാജി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home