കുഴികളിൽ വെള്ളംകെട്ടി അപകടം പതിവായി
റോഡുകൾ തകർന്നിട്ടും നടപടിയില്ല

വെങ്ങോല പഞ്ചായത്ത് വാരിക്കാട് ഷാപ്പുംപടിയിലെ റോഡിലെ കുഴിയും വെള്ളക്കെട്ടും
പെരുമ്പാവൂർ
ശക്തമായ മഴയിൽ മണ്ണൂർ പോഞ്ഞാശേരി റോഡിൽ വെങ്ങോല ജങ്ഷൻമുതൽ വാരിക്കാട് ഷാപ്പുംപടിവരെ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.
കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ആഴമറിയാതെ ബൈക്കുകൾ മറിയുന്നത് പതിവാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുൻ എംഎൽഎ പണികഴിപ്പിക്കാതെ ഉദ്ഘാടന മാമാങ്കം നടത്തിയ റോഡാണിത്. പെരുമ്പാവൂർ–മൂവാറ്റുപുഴ ബസ് സർവീസ് നടത്തുന്ന റോഡിൽ നിരവധി ഭാരവാഹനങ്ങളും കടന്നുപോകുന്നുണ്ട്.
രായമംഗലം പഞ്ചായത്തിൽ കീഴില്ലം നെല്ലിമോളം പിഡബ്ല്യുഡി റോഡിൽ നെല്ലിമോളം ഷാപ്പുംപടിയിൽ റോഡ് തകർന്ന് അപകടത്തിലാണ്. കൂവപ്പടി സഹകരണ ബാങ്കിനുമുന്നിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഐമുറി സെന്റ് ആന്റണീസ് സ്കൂളിന്റെ മുന്നിലും വെള്ളക്കെട്ടുണ്ട്.









0 comments