ad
Deshabhimani

ദേശാഭിമാനി ഫോക്കസ്‌: 
രജിസ്‌ട്രേഷൻ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 01:23 AM | 1 min read

കോട്ടയം വിദ്യാർഥികൾക്ക്‌ ഉന്നതപഠനത്തിന്‌ വഴികാട്ടിയായി ദേശാഭിമാനി സംഘടിപ്പിക്കുന്ന "ഫോക്കസ്‌ ' കരിയർ ഗൈഡൻസ്‌ പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 12ന്‌ കോട്ടയം ശാസ്‌ത്രി റോഡിലെ കെപിഎസ്‌ മേനോൻ ഹാളിൽ രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. തുടർന്ന്‌ എംജി സർവകലാശാല മുൻ വിസി സി ടി അരവിന്ദകുമാർ ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ പങ്കെടുക്കും. കരിയർ ഗൈഡൻസ്‌ വിദഗ്‌ധനും ഹയർ സെക്കൻഡറി നാഷണൽ സർവീസ്‌ സ്‌കീം ദക്ഷിണമേഖല പ്രോഗ്രാം കോ ഓർഡിനേറ്ററുമായ പി ബി ബിനു ക്ലാസ്‌ നയിക്കും. സൗജന്യ രജിസ്‌ട്രേഷന്‌ 0481 2583300 എന്ന നമ്പറിൽ വിളിക്കണം. ക്യുആർ കോഡ്‌ സ്‌കാൻ ചെയ്താലും മതിയാകും. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്‌/എ വൺ നേടിയ വിദ്യാർഥികളെ അനുമോദിക്കും. മികച്ച കരിയർ തെരഞ്ഞെടുക്കാൻ എണ്ണമറ്റ വിദ്യാർഥികളെ പ്രാപ്‌തരാക്കിയ പ്രോഗ്രാമാണ്‌ ഫോക്കസ്‌. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന്‌ ഇ‍ൗവർഷം എസ്‌എസ്‌എൽസി, പ്ലസ്‌ടു പാസായവർക്ക്‌ പങ്കെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home