എ വി കുഞ്ഞമ്പുവിന്റെ സ്മരണയിൽ കരിവെള്ളൂർ

കരിവെള്ളൂർ
കമ്യൂണിസ്റ്റ്– കർഷക പ്രസ്ഥാനത്തിന്റെ നേതാവും കരിവെള്ളൂർ സമരനായകനുമായ എ വി കുഞ്ഞമ്പുവിന്റെ 46-–ാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ ദിനാചരണ കമ്മിറ്റി ചെയർമാൻ കെ നാരായണൻ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ഏരിയാ സെക്രട്ടറി പി സന്തോഷ്, പി രമേശൻ എന്നിവർ സംസാരിച്ചു. ഓണക്കുന്ന് കേന്ദ്രീകരിച്ച് രക്തസാക്ഷി നഗറിലേക്ക് ബഹുജന പ്രകടനം നടന്നു. തുടർന്ന് അനുസ്മരണ സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. കെ നാരായണൻ അധ്യക്ഷനായി. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ്, പി സന്തോഷ്, സി കൃഷ്ണൻ, വി നാരായണൻ, പി രമേശൻ എന്നിവർ സംസാരിച്ചു.









0 comments