ad
Deshabhimani

ഇറുമ്പയത്ത്‌ മഞ്ഞക്കടലാരവം

foodbol chaarutha

വെള്ളൂർ ഇറുമ്പയത്തെ ബ്രസീൽ ആരാധകർ

വെബ് ഡെസ്ക്

Published on Jun 09, 2026, 01:29 AM | 1 min read

കോട്ടയം ബ്രസീൽ ഒരു വികാരമാണിവർക്ക്‌. ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ചാരുത കാലുകളിലാവാഹിച്ച്‌ നെയ്‌മറും പിള്ളേരും ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തിന്‌ ഇറങ്ങുമ്പോൾ വെള്ളൂർ ഇറുമ്പയത്തെ ആരാധകർ ആവേശത്തിലാണ്‌. മഞ്ഞപ്പടയുടെ ഫാൻസ്‌ നാട്ടിൽ വാഹനറാലി നടത്തി. ""ഇത്തവണ നെയ്‌മറിനെ മാത്രം ആശ്രയിക്കുന്ന ടീമല്ല ബ്രസീൽ. എല്ലാവരും ഗംഭീര കളിക്കാരാണ്‌. ടീം നല്ല ഫോമിലും.'' – ഇറുമ്പയത്തെ ബ്രസീൽ ആരാധകനായ കെ എസ്‌ ഷൈജിൻ പറഞ്ഞു. ""കോച്ച്‌ ആൻസലോട്ടിയുടെ തന്ത്രങ്ങൾ ഫലിക്കും. ഇത്തവണ കപ്പടിച്ചായിരിക്കും അമേരിക്കയിൽനിന്ന്‌ മടക്കം.'' ചെറുപ്പക്കാരും മുതർന്നവരും പങ്കെടുത്ത്‌ വമ്പൻ റോഡ്‌ഷോ ഇറുമ്പയത്ത്‌ നടന്നു. അർജന്റീനയുടെ ആരാധകരും മോശമാക്കിയില്ല. ഇരു ടീമുകളുടെയും റോഡ്‌ ഷോകൾ ഇറുമ്പയം കവലയിൽ സംഗമിച്ചു. വാദ്യമേളങ്ങൾ ആവേശം തീർത്തു. പ്രദേശത്ത്‌ ഇരുടീമിന്റെയും ആരാധകർ വാശിയിലാണ്‌. കട്ട‍ൗട്ടിന്റെ ഉയരത്തിലടക്കം ഇ‍ൗ വാശി കാണാം. ബ്രസീലിന്റെ ആദ്യ കളി നടക്കുന്ന ദിവസം നെയ്‌മറുടെ 30 അടിയിലധികം ഉയരം വരുന്ന കട്ട‍ൗട്ട്‌ വയ്‌ക്കാനാണ്‌ ആരാധകരുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home