ad
Deshabhimani

ചുമട്ടുതൊഴിലാളികൾ മാർച്ച്‌ നടത്തി

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ്  യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ  തൃശൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ  സിഐടിയു ജില്ലാ പ്രസിഡന്റ്‌  കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൃശൂർ ക്ഷേമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:11 AM | 1 min read

തൃശൂർ

- ഹെഡ്ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ തൃശൂരിൽ ക്ഷേമനിധി ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌ പ്രവർത്തനം പുന‍ഃസംഘടിപ്പിക്കുക, തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലുള്ള കാലതാമസം ഒഴിവാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക, ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ അന്യായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക, ബോർഡിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ ഗോപി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ ആർ രവി, പി ആർ പ്രസാദ്, എം എൻ മുരളീധരൻ, എം ആർ കൃഷ്‌ണൻകുട്ടി, കെ ഡി ബെന്നി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home