ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു

എന്‍ജിഒ യൂണിയന് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തില്‍ ഒന്നാമതായ അയ്യന്തോള്‍ ഏരിയ ടീം
ചാലക്കുടി
എൻജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ ലയണൽ തോമസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് അധ്യക്ഷനായി. സെക്രട്ടറി പി ബി ഹരിലാൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ നന്ദകുമാർ, ആർ എൽ സിന്ധു എന്നിവർ സംസാരിച്ചു. അന്നനാട് യൂണിയൻ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ അയ്യന്തോള്‍ ഏരിയ ഒന്നാമതെത്തി. നാട്ടിക രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. മികച്ച ബാറ്റ്സ്മാനായി നാട്ടിക ഏരിയയിലെ കെ എസ് അഭിറാം, മികച്ച ബൗളറായി ടൗൺ ഏരിയയിലെ കെ കെ ഷിനോജ്, മാൻ ഓഫ് ദ പ്ലേയറായി നാട്ടിക ഏരിയയിലെ കെ ശ്രീനാഥ് എന്നിവരെ തെരഞ്ഞെടുത്തു. അന്നനാട് ഹസ്ലേഴ്സ് ഫുട്ബോൾ അരീനയയിൽ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.









0 comments