പ്രതിരോധ നടപടികള്‍ തുടങ്ങി

ചാലക്കുടി
പരിയാരം പഞ്ചായത്തിലെ 11–--ാം വാർഡായ ഒറ്റകൊമ്പനിൽ പേ വിഷബാധയെ തുടർന്ന് വളർത്തുനായ ചത്ത സംഭവത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വാർഡ് അംഗം ഡെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ബോധവൽക്കരണം നടത്തി. പരിയാരം വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പ്രദേശത്തെ വളർത്ത് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തി. പ്രദേശത്ത് കർശന നിരീക്ഷണം ഏർപ്പെടുത്തി. നായയുടെ സമ്പർക്കത്തിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാനുള്ള സൗകര്യം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയതായി പ്രസിഡന്റ് അറിയിച്ചു.









0 comments