പീച്ചി ഡാം റിസർവോയറിൽ വയോധികൻ മരിച്ചനിലയിൽ

പോൾ
വാണിയംപാറ
വാണിയംപാറ പ്ലാക്കോട് കൊമ്പുങ്കൽ ഭാഗത്തുള്ള പീച്ചി പാടം ഡാം റിസർവോയറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.വാണിയംപാറ മലയങ്കണ്ടത്ത് പോളിനെ (65) യാണ് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ ഫൈബർ വഞ്ചിയിൽ കാൽ കുടുങ്ങി മുഖം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മീൻ പിടിക്കാൻ പോയപ്പോൾ അപകടത്തിൽപ്പെട്ടതാകാം എന്നാണ് നിഗമനം.പീച്ചി പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: ഓമന. മക്കൾ: ഡൈനി, ദിനു ,ദിയ.











0 comments