തൂണുകൾ ദ്രവിച്ചു, കണ്ടശാങ്കടവ് പാലം അപകട ഭീഷണിയിൽ

അടിതൂണുകൾ ദ്രവിച്ച കണ്ടശാങ്കടവ് പാലം
മണലൂർ
കണ്ടശാങ്കടവ് പാലത്തിന്റെ തൂണുകൾ ദ്രവിച്ച് തുടങ്ങിയതോടെ പാലം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തം. ദിവസവും ആയിരത്തിലധികം വാഹനങ്ങളാണ് ഈ പാലംവഴി കടന്നുപോകുന്നത്. പാലത്തിന്റെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ്. തൂണുകളുടെയും ബീമൂകളുടെയും ചേരുന്നയിടങ്ങളിലും തകരാറുകളുണ്ട്. പാലത്തിനോട് ചേർന്ന അപ്രോച്ച് റോഡിൽ തുടർച്ചയായി വിള്ളലുകൾ രൂപപ്പെടുന്നുണ്ട്. പാലത്തിന്റെ അടിത്തറയിൽ ഗുരുതരമായവിധം കോൺക്രീറ്റ് ദ്രവീകരണവും ബലക്ഷയവും സംഭവിച്ചതായി പ്രദേശവാസിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ ജോയ്മോൻ പള്ളിക്കുന്നത്ത് പറഞ്ഞു. ഈ സാഹചര്യത്തിൽ പാലത്തിന്റെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.










0 comments