സോപ്പ് വിൽപ്പന നടത്തി വിദ്യാർഥികൾ വീൽചെയർ വാങ്ങി നൽകി

ഹോം ഫോർ ഹോപ്പ് പാലിയേറ്റീവ് യൂണിറ്റിന് ജില്ലാ പഞ്ചായത്ത് അംഗം അമ്പിളി വേണു വിൽചെയർ കൈമാറുന്നു
നന്തിക്കര
നന്തിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സോപ്പ് ചലഞ്ച് നടത്തി സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വീൽചെയർ "ഹോം ഫോർ ഹോപ്പ്'എന്ന പാലിയേറ്റീവ് യൂണിറ്റിന് ജില്ലാപഞ്ചായത്ത് അംഗം അമ്പിളി വേണു കൈമാറി. പിടിഎ പ്രസിഡന്റ് സുനിൽ കൈതവളപ്പിൽ അധ്യക്ഷനായി. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആർ രാജലക്ഷ്മി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ എസ് സിനി എന്നിവർ സംസാരിച്ചു.









0 comments