ഭരണഘടന സാക്ഷരതാ പ്രവർത്തനത്തിന് തുടക്കം

അന്നമനട പഞ്ചായത്തിൽ ഭരണഘടന സാക്ഷരതാ പ്രവർത്തനം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിർവഹിക്കുന്നു
അന്നമനട
ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അന്നമനട പഞ്ചായത്തിൽ ഭരണഘടന സാക്ഷരതാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസും ഭരണഘടനയുടെ ആമുഖം അവതരിപ്പിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. അഡ്വ. കെ ആർ സുമേഷ് ക്ലാസെടുത്തു. പി ബി സൈന, സുജാത മുരുകേശൻ, സജി, ടി കെ ഷാനി എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും ഭരണഘടന ചുമർ ഒരുക്കുന്ന പദ്ധതി നടപ്പാക്കുന്നത്.









0 comments