ഗണേശമംഗലം ബീച്ചിൽ കടലാക്രമണം

വാടാനപ്പള്ളി
ഗണേശമംഗലം ബീച്ചിൽ വീണ്ടും കടലാക്രമണം രൂക്ഷം. - തകർന്ന സീ വാൾ റോഡിന് മുകളിലേയ്ക്ക് തിരമാലകൾ അടിച്ച് കയറി. വീടുകൾക്ക് ചുറ്റും ചെളിവെള്ളം കെട്ടി നിൽക്കുകയാണ്. ഫസൽ നഗർ മുതൽ പൊക്കാഞ്ചേരി ബീച്ച് വരെയുള്ള പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. ശകതമായ മഴ തുടരുന്നത് കടലേറ്റം രൂക്ഷമാക്കി. നിരവധി തെങ്ങുകൾ കട പുഴകി വീണു. 100 മീറ്ററിലിധികം ദൂരത്തുള്ള പറമ്പുകളിലേക്ക് തിര അടിച്ച് കയറി. കൂടാതെ പ്രദേശത്ത് കുടിവെള്ളം ക്ഷാമം രൂക്ഷമാണ്. റോഡ് തകർന്നതിനാൽ കുടിവെള്ളം എത്തിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. എത്രയും വേഗം കടൽഭിത്തി കെട്ടി പ്രദേശം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം









0 comments