ad
Deshabhimani

സാന്പിൾ വെടിക്കെട്ടിന്‌ പകരം കതിന

വെബ് ഡെസ്ക്

Published on Apr 25, 2026, 12:22 AM | 1 min read


തൃശൂർ

പൂരപ്രേമികളെ നെഞ്ചിടിപ്പിക്കാറുള്ള സാന്പിൾ വെടിക്കെട്ട്‌ ഇ‍ൗ വർഷം ഓർമ മാത്രമായി. കരിമരുന്നിൽ കത്തിയമർന്ന 15 മനുഷ്യജീവനുകളുടെ ഓർമയിൽ ഇത്തവണ സാന്പിൾ വെടിക്കെട്ട്‌ ഒഴിവാക്കി പകരം കതിന മാത്രം പൊട്ടിച്ചു. തൃശൂർ പൂരം തിരുവന്പാടി വിഭാഗത്തിന്റെ മുണ്ടത്തിക്കോട്‌ വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തത്തെ തുടർന്നാണ്‌ സാന്പിൾ വെടിക്കെട്ട്‌ ഉപേക്ഷിച്ചത്‌. ഇരുദേവസ്വങ്ങളും ആചാരം തെറ്റിക്കാതെ ഒരു കതിനമാത്രം പൊട്ടിക്കുകയായിരുന്നു. വെള്ളി രാത്രി ഏഴിന്‌ ആദ്യം പാറമേക്കാവ്‌ വിഭാഗം ഒരു കതിന പൊട്ടിച്ചു. പാറമേക്കാവ്‌ മാഗസിൻ മുറിക്ക്‌ സമീപമാണ്‌ കതിന പൊട്ടിച്ചത്‌. അതിന്‌ ശേഷം തിരുവന്പാടി വിഭാഗം 7.30ന് ഒരു കതിന പൊട്ടിച്ച്‌ സാന്പിൾ വെടിക്കെട്ട്‌ നടത്തി. തൃശൂർ പൂരത്തോടനുബന്ധിച്ച്‌ നടക്കാറുള്ള പുലർച്ചെ വെടിക്കെട്ടും പകൽ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home