ad
Deshabhimani

അന്നം മുടങ്ങാത്ത 3,370 ദിനങ്ങൾ

ഡിവൈഎഫ്‌ഐ തൃശൂർ മെഡിക്കൽ കോളേജിൽ നൽകുന്ന പൊതിച്ചോറ് വിതരണത്തിന്റെ 
വാർഷികത്തിൽ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി പങ്കെടുത്തപ്പോൾ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 11, 2026, 01:13 AM | 1 min read

കെ എ നിധിൻ നാഥ്

മുളങ്കുന്നത്തുകാവ്‌

വയറെരിയുന്ന പതിനായിരങ്ങൾക്ക്‌ ആശ്വാസമാണ്‌ ഡിവൈഎഫ്‌ഐ. കഴിഞ്ഞ 3,370 ദിവസങ്ങളായി തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വിശന്നിരിക്കുന്ന മനുഷ്യരുണ്ടായിട്ടില്ല. ഉച്ചയോടടുക്കുമ്പോൾ മുടങ്ങാതെ രക്തനക്ഷത്രമുള്ള തൂവെള്ളക്കൊടി കെട്ടിയ വാഹനം മെഡിക്കൽ കോളേജിലേക്ക്‌ എത്തും. ഡിവൈഎഫ്‌ഐയുടെ ‘വയറെരി-യുന്നവ-രു-ടെ മി-ഴി- നി-റയാതി-രി-ക്കാൻ ഹൃ-ദയപൂർവം’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുമായി എത്തുന്ന ആ വാഹനം പ്രതിദിനം ആയിരങ്ങളുടെ വിശപ്പകറ്റിയാണ്‌ മടങ്ങുക. രോ-ഗി-കൾക്കും- കൂ-ട്ടി-രി-പ്പു-കാർ-ക്കും വലിയ ആശ്വാസമായ ഇ‍ൗ സ്‌നേഹപ്പൊതികൾ കോവിഡ്‌ കാലം, തെരഞ്ഞെടുപ്പ്‌ ദിവസങ്ങളിലടക്കം ഒന്പത്‌ വർഷമായി ഒരുദിവസംപോലും മുടങ്ങിയിട്ടില്ല. വിശക്കുന്ന എല്ലാവർക്കും ഭക്ഷണം ലഭിച്ചുവെന്ന്‌ ഉറപ്പാക്കിയാണ്‌ ഓരോ ദിനവും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇവിടെനിന്ന്‌ മടങ്ങുന്നത്‌. നാലായിരത്തോളം പൊതിച്ചോറാണ്‌ ശരാശരി ഒരുദിവസം വിതരണം ചെയ്യുന്നത്‌. ഇതുവരെ 1,70,77, 872 പൊതിച്ചോറുകൾ നൽകി. പാചകവാതക ക്ഷാമത്തെത്തുടർന്ന്‌ ഹോട്ടലുകൾ അടച്ചുപൂട്ടിയപ്പോൾ ആളുകൾക്ക്‌ വലിയ ആശ്വാസമായത്‌ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറായിരുന്നു. ഇ‍ൗ ജീ-വകാ-രു-ണ്യ- പ്രവർ-ത്തനത്തി-ലൂ-ടെ വിശപ്പി-ല്ലാ-ത്ത മെഡി-ക്കൽ- കോ-ളേജാ-യി- തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ മാ-റി. രാ-ജ്യ-ത്തിനുതന്നെ മാതൃകയായ- വി-പുലമാ-യ സാ-മൂ-ഹ്യ- ദൗ-ത്യമാണിത്‌.- ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ മേഖലാ കമ്മിറ്റികളിലെ വിവിധ യൂണിറ്റുകൾ വഴിയാണ്‌ പൊതിച്ചോറുകൾ പ്രവർത്തകർ വീടുകളിൽനിന്ന്‌ ശേഖരിച്ച്‌ വിതരണം ചെയ്യുന്നത്‌. 2017ലാണ്‌ ബൃഹദ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.- ​ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പുതുക്കാട്‌ താലൂക്ക്‌ ആശുപത്രികളിലും പൊതിച്ചോറ്‌ നൽകുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home