ad
Deshabhimani

ലുലുമാൾ ചുറ്റിക്കാണാൻ ലണ്ടൻ ബസ്

london bus

ലുലു ഫൺട്യൂറയുടെ ‌ലണ്ടൻ ബസ് നടി വിൻസി അലോഷ്യസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 02:02 AM | 1 min read

കൊച്ചി


ഷോപ്പിങ്ങിനൊപ്പം വിനോദത്തിനുമായി ലുലു മാളിലെത്തുന്ന കുരുന്നുകൾക്ക് മാൾ മുഴുവൻ ചുറ്റിക്കാണാൻ "ലണ്ടൻ ബസ്' എത്തി. ലുലു ഫൺടൂറയുടെ നേതൃത്വത്തിൽ മാളിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പ്രത്യേക ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്. ഡബിൾ ഡക്കർ മോഡലിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന കുട്ടിബസിൽ ഒരേസമയം 15 പേർക്ക് യാത്ര ചെയ്യാം.


നടി വിൻസി അലോഷ്യസ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ ബി സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഓപ്പറേഷൻസ് മാനേജർ ഒ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home