ad
Deshabhimani

കൊടിമര – പതാക ജാഥകൾ ഇന്ന്‌

കർഷകസംഘം ജില്ലാ സമ്മേളനം നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 11, 2026, 02:51 AM | 2 min read

ചെറുവത്തൂർ

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ബുധനാഴ്‌ച തുടക്കമാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബുധൻ, വ്യാഴം തീയതികളിലായി ചെറുവത്തൂർ തിമിരി ബാങ്ക്‌ ഓഡിറ്റോറിയത്തിലാണ്‌ സമ്മേളനം. ബുധനാഴ്‌ച രാവിലെ 10ന്‌ പി പത്മനാഭൻ മാസ്‌റ്റർ നഗറിൽ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ ഉദ്‌ഘാടനംചെയ്യും. 13ന് വൈകിട്ട്‌ നാലിന്‌ കെ പി വത്സലൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. 290 പ്രതിനിധികളും സ‍ൗഹാർദ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. മികച്ച കർഷകർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ എന്നിവർക്കുള്ള ആദരവും നടക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചൊവ്വാഴ്‌ച പകൽ മൂന്നിന്‌ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി എച്ച്‌ കുഞ്ഞമ്പു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ശാന്തക്ക്‌ കൈമാറും. പൊതു സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം പകൽ മൂന്നിന്‌ ചീമേനി രക്തസാക്ഷി മന്ദിരത്തിൽനിന്നും ജില്ലാ സെക്രട്ടറി പി ജനാർദനൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ പി രാമചന്ദ്രന്‌ കൈമാറും. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ചെറുവത്തൂർ വി വി സ്‌മാരക സ്‌തൂപത്തിൽനിന്നും സംസ്ഥാന കമ്മിറ്റിയംഗം പി ആർ ചാക്കോ ജില്ല കമ്മിറ്റിയംഗം കെ രമണിക്ക്‌ കൈമാറും. കൊടിമരം വൈകിട്ട്‌ 4.30ന്‌ തിമിരി ടി കെ സി സ്‌മാരകത്തിൽനിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജയാനന്ദ ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ്‌ റാഫിഖ് കൈമാറും. കൊടിമര പതാക ജാഥകൾ അത്‌ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിക്കും. വൈകിട്ട്‌ 5.30ന്‌ സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ പതാക ഉയർത്തും. പ്രതിനിധി സമ്മേളന നഗരിയിൽ തെളിയിക്കാനുള്ള ദീപശിഖ ബുധനാഴ്‌ച രാവിലെ എട്ടിന്‌ കാലിക്കടവ്‌ സി കൃഷ്‌ണൻനായർ സ്‌മാരകത്തിൽനിന്നും ആദ്യകാല നേതാവ്‌ എം വി കോമൻനമ്പ്യാർ ജില്ലാ എക്‌സിക്കുട്ടീവംഗം ടി വി കുഞ്ഞിക്കൃഷ്‌ണന്‌ കൈമാറും. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളും സാമൂഹ്യ വിഷയങ്ങളും ചർച്ചയാകും. സമാപന ദിവസം 5000 പേരെ പങ്കെടുപ്പിച്ച്‌ പ്രകടനം വൈകിട്ട്‌ നാലിന്‌ കണ്ണാടിപ്പാറയിലെ കൊടക്കാട്‌ ബാങ്ക്‌ പരിസരത്തുനിന്നും ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി ജനാർദനൻ, പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ, കൺവീനർ കെ വി ഗംഗാധര വാര്യർ, സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ, എം രാജീവൻ, ടി പി കുഞ്ഞബ്ദുള്ള, കെ വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home