ad
Deshabhimani

വനിതാ ഡോക്ടർ കുഴഞ്ഞുവീണ സംഭവം

എൻജിഒ അസോസിയേഷൻ 
നേതാക്കൾക്കെതിരെ നടപടിയെടുക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ,  ജില്ലാസെക്രട്ടറി  കെ കെ രാഗേഷ്‌ എന്നിവർ 
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബ ദാമോദറെ കണ്ട് സംസാരിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ എന്നിവർ 
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബ ദാമോദറെ കണ്ട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 02:07 AM | 1 min read

പരിയാരം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എൻജിഒ അസോസിയേഷൻ നേതാക്കൾ ശിശുരോഗ വിഭാഗം ഒപിയിൽ അതിക്രമിച്ച് കയറി ഡോ. കെ വി രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുഴഞ്ഞുവീണ സംഭവത്തിൽ എൻജിഒ അസോസിയേഷൻ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഡോ. കെ വി രാധാമണിയുടെ നില ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഷീബ ദാമോദറിനെ കണ്ട്‌ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായി മാനദണ്ഡം പാലിക്കാതെ നടത്തുന്ന സ്ഥലം മാറ്റങ്ങൾ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ, മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ, ഏരിയാ കമ്മിറ്റിയംഗം സി പി ഷിജു, പി ആർ ജിജേഷ് എന്നിവരും ഉണ്ടായിരുന്നു.


എം വി ഗോവിന്ദൻ ആശുപത്രിയിലെത്തി

പരിയാരം

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എൻജിഒ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്‌ കുഴഞ്ഞുവീണ ഡോ. കെ വി രാധാമണിയുടെ ആരോഗ്യവിവരം അന്വേഷിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ ഐസിയുവിൽ ചികിത്സയിലുള്ള ഡോ. കെ വി രാധാമണിയുടെ വിവരങ്ങൾ എം വി ഗോവിന്ദൻ കാർഡിയോളജി വിഭാഗത്തിലെത്തിയാണ്‌ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home