അങ്കമാലിയിൽ ഷോപ്പിങ് ഉത്സവം തുടങ്ങി

അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണം ഫിയസ്റ്റ 2026 നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ഓണവിപണി സജീവമാക്കാൻ അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഷോപ്പിങ് ഉത്സവം ഓണം ഫിയസ്റ്റ 2026 തുടങ്ങി.
31 വരെ ദിവസങ്ങളിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ ലഭിക്കും. കൂപ്പണുകൾ ഉരസി അപ്പോൾതന്നെ സമ്മാനങ്ങൾ നേടാവുന്നതാണ്.
സ്വർണനാണയങ്ങൾ, മൈക്രോവേവ് ഓവനുകൾ, മിക്സർ ഗ്രൈൻഡറുകൾ, എയർ ഫ്രയറുകൾ, ടവർ ഫാനുകൾ, 500 രൂപയുടെയും 200 രൂപയുടെയും ക്യാഷ് വൗച്ചറുകൾ കൂടാതെ മുപ്പതിനായിരത്തിൽപ്പരം പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് എൻ വി പോളച്ചൻ അധ്യക്ഷനായി. ജനറൽ കൺവീനർ തോമസ് കുര്യാക്കോസ്, സാജു ചാക്കോ, ജോണി കുര്യാക്കോസ്, ഡെന്നി പോൾ, ജോഷി ജോർജ്, ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പേ ആൻഡ് പാർക്ക് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് സാധനങ്ങൾ വാങ്ങുമ്പോൾ സ്ഥാപനങ്ങളിൽനിന്ന് തിരികെ ലഭിക്കും.










0 comments