ad
Deshabhimani

നാടക് സെമിനാർ

എഐ സാങ്കേതികവിദ്യ മികച്ച ദൃശ്യാവിഷ്‌കാരം നൽകുന്നു

A I

നാടക്‌ കൊച്ചി മേഖല സെമിനാറില്‍നിന്ന്

വെബ് ഡെസ്ക്

Published on Aug 11, 2026, 02:00 AM | 1 min read

ഫോർട്ട്‌ കൊച്ചി


നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം കാലത്തിനൊപ്പം നാടകത്തെ നവീകരിക്കുകയും കൂടുതൽ ദൃശ്യാവിഷ്‌കാരം നൽകുകയും ചെയ്യുമെന്ന് നാടകമേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച്‌ നാടക് കൊച്ചി മേഖല സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.


എഐ പ്രയോഗത്തിൽ വന്നതോടെ നാടകലോകത്തേക്ക് പുതുതലമുറ ആവേശകരമായി തിരിച്ചുവരുന്നു. പുതിയകാലത്തും നാടകം മരിക്കുന്നില്ലെന്നും മറിച്ച്‌ കൂടുതൽ കരുത്തുനേടുകയാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.


നാടക് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ വിവിധയിടങ്ങളിൽ നടത്തുന്ന 50 നാടക ചർച്ചകളുടെ ഉദ്ഘാടനം പള്ളത്തുരാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ കെ എം ധർമൻ ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാം രജി, സോജൻ റോസമ്മ സാം, ശിവജി ഇടക്കൊച്ചി എന്നിവർ ചർച്ച നയിച്ചു. അബ്ദുല്ല മട്ടാഞ്ചേരി മോഡറേറ്ററായി. നാടക് ജില്ലാ സെക്രട്ടറി ഷാബു മാധവൻ, ട്രഷറർ ഫ്രാൻസിസ് ഈരവേലി, സംസ്ഥാന കമ്മിറ്റി അംഗം സജി തുളസിദാസ്, എ എച്ച്‌ ഷാനവാസ്‌, കൊച്ചിൻ ബാബു, രാഹുൽ വർഗീസ്, ഷാനു ആന്റണി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home