റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

തുറവുംകര -എയർപോർട്ട് റോഡ് തകർച്ചയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധം എം ബി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
കാഞ്ഞൂർ തുറവുംകര -എയർപോർട്ട് പിഡബ്ല്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കാഞ്ഞൂർ ലോക്കൽ കമ്മിറ്റി തുറവുംകര ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
ലോക്കൽ സെക്രട്ടറി എം ബി ശശിധരൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എ എ സന്തോഷ് അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറിമാരായ എം സി ശ്രീജിത്ത്, പി ടി അനൂപ് എന്നിവർ സംസാരിച്ചു.










0 comments