മുസ്‌രിസിലെത്തുന്ന സഞ്ചാരികൾക്ക് നിരാശ
തുള്ളിച്ചാടാൻ അവരില്ല

പി വി ബിമൽകുമാർ
കൊടുങ്ങല്ലൂർ മുസ്‌രിസ് ബീച്ചിലെ തീരക്കടലിൽ തുള്ളിച്ചാടി സഞ്ചാരികളെ വരവേറ്റിരുന്ന ഡോൾഫിനുകൾ അപ്രത്യക്ഷമാകുന്നു. തീരക്കടലിൽ ചൂടേറിയതും ഭക്ഷണമാക്കുന്ന മീനുകളുടെ കുറവുമാകാം ഇവ കൂട്ടത്തോടെ പുറംകടലിലേക്ക് നീങ്ങാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴിമുഖത്തിനരികെയും പുലിമുട്ടിൽനിന്നും ഡോൾഫിനുകൾ ചാടിക്കളിക്കുന്ന കാഴ്ചകാണാൻ നിരവധിപ്പേരാണ് എത്തിയിരുന്നത്. കേരളതീരത്ത് കൂടുതലായി കാണുന്ന ഹമ്പ് ബാക്ക് ഡോൾഫിനുകളാണ് ഇവിടെയുള്ളത്. ഇവ കൂട്ടത്തോടെയെത്തി തമ്പടിച്ചതോടെയാണ് മുസിരിസ് ബീച്ചിന് ഡോൾഫിൻ ബീച്ച് എന്ന് പേരുവീണത്. ഗർഭിണിയായ ഡോൾഫിനുകളുടെ ജഡം കഴിഞ്ഞവർഷം ജൂലൈയിൽ രണ്ട് തവണ ഇവിടെ കരയ്ക്കടിഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനമോ കപ്പലപകടമോ ആണ് മരണകാരണമെന്നാണ് നിഗമനം.










0 comments