ഇ എം എസ് ഫ്ലാറ്റുകൾ സമ്മാനിച്ചു

ഗുരുവായൂര്‍ നഗരസഭ പട്ടിക വിഭാഗത്തിനായി നിര്‍മിച്ച ഇ എം എസ് ഫ്ലാറ്റുകളുടെ  താക്കോല്‍ മന്ത്രി ഒ ആര്‍ കേളു കൈമാറുന്നു

ഗുരുവായൂര്‍ നഗരസഭ പട്ടിക വിഭാഗത്തിനായി നിര്‍മിച്ച ഇ എം എസ് ഫ്ലാറ്റുകളുടെ താക്കോല്‍ മന്ത്രി ഒ ആര്‍ കേളു കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 09, 2025, 12:41 AM | 1 min read

ഗുരുവായൂർ

ഗുരുവായൂർ നഗരസഭയിലെ പട്ടിക വിഭാഗത്തിലെ അതിദരിദ്രര്‍ക്കുള്ള ഇ എം എസ് ഫ്ലാറ്റുകൾ സമ്മാനിച്ചു. നിലവിലെ കാവീട് ഇ എം എസ് ഫ്ലാറ്റ് സമുച്ചയത്തിന്റെ മൂന്നാം നിലയില്‍ 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച മൂന്ന്​ പുതിയ ഫ്ലാറ്റുകളുടെ താക്കോല്‍ മന്ത്രി ഒ ആര്‍ കേളു കൈമാറി. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഡെപ്യൂട്ടി ചെയര്‍പേര്‍സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ എസ് മനോജ്, ഷൈലജ സുധൻ, ബിന്ദു അജിത്ത്കുമാർ, എ സായിനാഥ്, മുനിസിപ്പൽ എൻജിനിയർ നിഷി പി ദേവദാസ്, വാർഡ് കൗൺസിലർ എ സുബ്രഹ്‌മണ്യൻ, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ടി ശിവദാസ്, കെ പി വിനോദ്, കെ കെ ജ്യോതിരാജ്, ലിജിത് തരകന്‍, കെ സി അശോകന്‍ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home