ad
Deshabhimani

അലയടിച്ച്‌ പ്രതിഷേധം

സ്‌ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ്‌ സർക്കാർ നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ നടന്ന യോഗം 
ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 01:09 AM | 1 min read

തൃശൂർ

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ നാടാകെ പ്രതിഷേധം. തദ്ദേശാടിസ്ഥാനത്തിൽ ജില്ലയിലാകെ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. തൃശൂർ കോർപറേഷൻ പരിസരത്ത്‌ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്ഘാടനം ചെയ്‌തു. മഹിളാ അസോസിയേഷൻ മണ്ണുത്തി ഏരിയ സെക്രട്ടറി പ്രിയ മണികണ്ഠൻ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാട, ജില്ലാ കമ്മിറ്റിയംഗം കെ രവീന്ദ്രൻ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ടി ആർ ഹിരൺ, അജിത ജയരാജൻ, വർഗീസ് കണ്ടംകുളത്തി, രാജശ്രീ ഗോപൻ, ശീതൾ ഡേവിസ്, പി എസ്‌ ലത, കീർത്തന കാർത്തികേയൻ, ജിഷ സന്തോഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home