പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

കേരള ഉള്ളാടന്‍ മഹാസഭയുടെ നേതൃത്വത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ ധര്‍ണ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
കേരള ഉള്ളാടന്‍ മഹാസഭയുടെ നേതൃത്വത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. റെയില്‍വേ ഉദ്യാഗസ്ഥരുടെ അനാസ്ഥയെ ത്തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ മാരാംകോട് മുണ്ടോപ്പിള്ളി ശ്രീജിത്തി(26)ന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ റെയില്‍വേ സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ ധര്‍ണ സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സിദ്ധാര്‍ഥന്‍ കണ്ണമാലി അധ്യക്ഷനായി. കെ മഹേശ്വരന്‍, ഗിരീഷ് ബാബു, ഉണ്ണി കാലടി, തിലകന്‍ നടുമുറ്റം, ഷിബു ചെമ്പര്‍ക്കി എന്നിവര്‍ സംസാരിച്ചു.









0 comments