ad
Deshabhimani

വടക്കുന്നാഥ ക്ഷേത്രത്തിന്റെ 
കിഴക്കേ ഗോപുരം തുറന്നു

വടക്കുന്നാഥക്ഷേത്രത്തിന്റെ പുനർനിർമാണം നടത്തിയ കിഴക്കേ ഗോപുരത്തിന്റെ വാതിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ 
ആന എറണാകുളം ശിവകുമാർ തള്ളിത്തുറക്കുന്നു

വടക്കുന്നാഥക്ഷേത്രത്തിന്റെ പുനർനിർമാണം നടത്തിയ കിഴക്കേ ഗോപുരത്തിന്റെ വാതിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ 
ആന എറണാകുളം ശിവകുമാർ തള്ളിത്തുറക്കുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 12:30 AM | 1 min read

തൃശൂർ

വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മിച്ച കിഴക്കേ ഗോപുരം മന്ത്രി ഒ ജെ ജനീഷ് സമര്‍പ്പിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ കെ രവീന്ദ്രന്‍ അധ്യക്ഷനായി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആന എറണാകുളം ശിവകുമാര്‍ ക്ഷേത്രഗോപുരം തുറന്നാണ് ഗോപുര സമർപ്പണ ചടങ്ങ്‌ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതന്‍ പത്മനാഭശര്‍മ, ടി വി എസ് മോട്ടോര്‍ കമ്പനി ഡയറക്ടര്‍ ആൻഡ്‌ സിഇഒ കെ എന്‍ രാധാകൃഷ്ണന്‍, കമ്പനി വൈസ് പ്രസിഡന്റ്‌ യു ശെല്‍വം, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ പി അജയന്‍, കെ കെ സുരേഷ് ബാബു, ഡെപ്യൂട്ടി മേയര്‍ എ പ്രസാദ്, കല്യാണ്‍ സില്‍ക്‌സ്‌ സിഎംഡി ടി എസ് പട്ടാഭിരാമന്‍, തൃശൂര്‍ ഗ്രൂപ്പ് അസി. കമീഷണര്‍ കെ എം മനോജ്കുമാര്‍, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ എ മനോജ്കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണര്‍ കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടിവിഎസ് ഗ്രൂപ്പിന്റെ കീഴിലുള്ള വേണുഗോപാലസ്വാമി കൈന്‍കാര്യം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഏകദേശം നാല് കോടി രൂപ ചെലവഴിച്ച് ഗോപുരത്തിന്റെ പുനര്‍നിര്‍മാണം പൂരത്തീകരിച്ച് വഴിപാടായി സമര്‍പ്പിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home