print edition കോൺഗ്രസ് നേതാവ് ഉൾപ്പെട്ട കുഴൽപ്പണ കവർച്ചാക്കേസ്; 3 പേർകൂടി പിടിയിൽ


സ്വന്തം ലേഖകൻ
Published on Jun 27, 2026, 01:24 AM | 1 min read
തൃശൂർ: പാലക്കാട് വിളയൂരിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫി ഉൾപ്പെട്ട കുഴൽപ്പണ കവർച്ചാക്കേസിൽ മൂന്നു പ്രതികൾ കൂടി പിടിയിൽ. പഴുവിൽ ചെമ്മണിവീട്ടിൽ വിപിൻ (37), പെരിങ്ങോട്ടുകര വന്നണി സിബി (34), അന്തിക്കാട് കിഴുപ്പിളളിക്കര അമ്പലത്തുവീട്ടിൽ ഷാജഹാൻ (32) എന്നിവരെയാണ് ഇടപ്പള്ളി ദേശീയപാതയിൽ വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ കളമശേരി പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിന്തുടർന്ന് പിടികൂടിയത്.
പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് അന്തിക്കാട് സ്‌റ്റേഷനിൽ എത്തിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി. കുഴൽപ്പണ കവർച്ചാക്കേസിലെ മുഖ്യസൂത്രധാരനായ കട്ടിങ് നബീലിനെ കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് അന്വേഷണ സംഘം പിടികൂടിയിരുന്നു കേസിലെ 11 പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പട്ടാമ്പി വിളയൂരിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കുഴൽപ്പണമാണ് കാർ ആക്രമിച്ച് കവർന്നത്.










0 comments