വയറ്റിൽ കത്തി കുത്തിയിറക്കി; കഴുത്തും കൈയും മുറിച്ചു, ജീവനൊടുക്കാൻ ശ്രമിച്ച 40 കാരൻ ഗുരുതരാവസ്ഥയിൽ

ബംഗളൂരു : ബംഗളൂരുവിൽ സ്വയം വയറ്റിൽ കത്തി കുത്തിയിറക്കി ജീവനൊടുക്കാൻ ശ്രമിച്ച 40 കാരൻ അതീവ ഗുരുതരാവസ്ഥയിൽ. വയറ്റിൽ കുത്തിയിറക്കിയ ശേഷം കഴുത്തും കൈയും മുറിക്കുകയും ചെയ്തു. ബംഗളൂരുവിലെ ശാന്തിനഗറിലാണ് സംഭവം.
അസം സ്വദേശിയായ ബബ്ലു എന്ന വ്യക്തിയാണ് മാരകമായി മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര പരിക്കിനെ തുടർന്ന് അമിത രക്തശ്രാവമുണ്ടായ ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 40 കാരൻ കഴുത്തിന് നേരെ കത്തി ചേർത്ത് പിടിച്ച് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ വയറ്റിൽ കത്തി തറച്ച നിലയിൽ കിടക്കുകയായിരുന്നു.
ഉടൻ തന്നെ ബബ്ലുവിനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.







0 comments