ഗുജറാത്തിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പതിനഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഉത്സവ് മെഹ്റ
അഹമ്മദാബാദ് : ഗുജറാത്തിൽ ഫുട്ബോൾ മത്സരത്തിനിടെ പതിനഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിൽ മഹിസാഗർ ജില്ലയിലാണ് സംഭവം.
സ്കൂൾ ക്യാമ്പസിലെ മത്സരത്തിനിടെയാണ് ഉത്സവ് മെഹ്റ എന്ന ഒൻപതാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉത്സവ് പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.








0 comments