രേഖയില്ലാതെ ട്രെയിനിൽ കടത്തിയ 19.5 ലക്ഷം പിടികൂടി

പാലക്കാട്: രേഖയില്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 19.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം നിലമ്പുർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തുവീട്ടിൽ സെൽവരാജ് (59) ആണ് പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം.
കോയമ്പത്തൂരിൽ നിന്ന് ട്രെയിനിൽ പാലക്കാടെത്തി റോഡ് മാർഗം നിലമ്പൂരിലേക്ക് കടത്തികൊണ്ട് പോകുന്നതിനിടെയാണ് ആർപിഎഫിന്റെ പിടിയിലായത്. പണവും പ്രതിയെയും തുടരന്വേഷണത്തിനായി ഇൻകം ടാക്സ് ഇൻവെസ്റ്റിഗഷൻ വിങ്ങിന് കൈമാറി. ആർപിഎഫ് പാലക്കാട് സിഐ യു രമേഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി അഗസ്റ്റിൻ, എസ്‍സിപിഒ വി സവിൻ, സിപിഒ പി കെ പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.







0 comments