Deshabhimani

ഓൺലൈൻ തട്ടിപ്പ്: 2100 രൂപയുടെ ഷൂ വാങ്ങി, അക്ക‍ൗണ്ട്‌ കാലിയായി

Cyber Security Attack
വെബ് ഡെസ്ക്

Published on Nov 25, 2026, 09:04 PM | 1 min read

കോഴിക്കോട്‌: ഓൺലൈൻ സൈറ്റിൽനിന്ന്‌ ഷൂ വാങ്ങുന്നതിനിടെ യുവാവിന്‌ നഷ്ടമായത്‌ 28, 849 രൂപ. ബംഗളൂരു സ്വദേശിയായ 31കാരനാണ്‌ പണം നഷ്ടമായത്‌. ഡൽഹിവറി ആപിന്റെ ലിങ്കിൽ ക്ലിക്ക്‌ ചെയ്താണ്‌ 2,100 രൂപയുടെ ഷൂ വാങ്ങിയത്‌. ഇ‍ൗ സമയം വിലാസം മാറ്റാൻ ശ്രമിച്ചു. ഇതിന്‌ ഒരു രൂപ ആദ്യം അടയ്ക്കാൻ സൈറ്റിൽനിന്ന്‌ നിർദേശം ലഭിച്ചതിനനുസരിച്ച്‌ പണം നൽകി. ഇ‍ൗ സമയത്താണ്‌ അക്ക‍ൗണ്ടിൽനിന്ന്‌ 28,849 രൂപ നഷ്ടമായത്‌. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

​

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:


* ഒഎൽഎക്സ്, വാട്സാപ്പ്, ഫേസ്ബുക് തുടങ്ങിയവയിൽനിന്നും ലഭിക്കുന്ന വാഗ്ദാനങ്ങൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടി സ്വീകരിക്കുക.


* പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തൊഴിൽ പരസ്യങ്ങൾ മാത്രം കണ്ട് വിശ്വസിക്കരുത്. ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക ഫോൺ നമ്പർ വഴിയോ ജോലി ഒഴിവുകൾ സ്ഥിരീകരിക്കുക.


* ജോലി നൽകുന്നതിനോ അഭിമുഖം നടത്തുന്നതിനോ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിങ് ഫീസ്, രജിസ്ട്രേഷൻ ഫീസ് തുടങ്ങിയവ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരുടെ തന്ത്രമാണ്. സംശയത്തോടെ സമീപിക്കുക.


* ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ UPI ഐഡികളിലേക്കോ പണം കൈമാറാൻ ആവശ്യപ്പെട്ടാൽ നല്കാതിരിക്കുക.


* പണം കൈമാറുന്നതിന് മുമ്പ് സ്ഥാപനത്തിൻ്റെ വിശ്വാസ്യതയും ജോലി വാഗ്ദാനത്തിന്റെ ആധികാരികതയും സ്ഥിരതയും പരിശോധിക്കുക.


* ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home