Deshabhimani

ബിസ്‌ലെരിക്കെതിരായ നടപടി: രാജ്യമെമ്പാടും കുപ്പിവെള്ള പരിശോധനയ്ക്കൊരുങ്ങി എഫ്എസ്എസ്എഐ

bisleri
വെബ് ഡെസ്ക്

Published on Nov 25, 2026, 08:40 PM | 1 min read

ന്യൂഡൽഹി : ബിസ്‌ലെരി കുടിവെള്ളം സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യമെമ്പാടും കുപ്പിവെള്ള പരിശോധനയ്ക്കൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്ക് ചെയ്ത കുപ്പിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങിയെന്നും ഫലം വരാൻ ഒന്നു മുതൽ രണ്ട് മാസം വരെ സമയമെടുക്കുമെന്നും എഫ്എസ്എസ്എഐ സിഇഒ രജിത് പുഹാനി അറിയിച്ചു.


പുതിയ തീരുമാനം പ്രത്യേക ലക്ഷ്യത്തോടെയല്ലെന്നും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനാണന്നും പുഹാനി പറഞ്ഞു. പാൽ, മാംസം, മുട്ട, ധാന്യങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവ പരിശോധനയ്ക്കെടുത്തുവെന്നും അതിനൊപ്പം കുപ്പിവെള്ളവും ഉൾപ്പെടുത്തിയെന്നും പറഞ്ഞു.


ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിസ്‌ലെരിക്കെതിരെ നടപടി ആരംഭിച്ചത്. ഇതിനെത്തുടർന്ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്റ്റ്, 2006 പ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home