Deshabhimani

പൂനെയിൽ ബസ് കാത്തുനിന്ന കോളജ് വിദ്യാർഥികൾക്ക് നേരെ ട്രക്ക് ഇടിച്ചുകയറി; നിരവധി പേര്‍ക്ക് പരിക്ക്

pune
വെബ് ഡെസ്ക്

Published on Nov 25, 2026, 07:18 PM | 1 min read

മഹാരാഷ്ട്ര : പൂനെയിൽ റോഡരികിൽ ബസ് കാത്തുനിന്ന കോളജ് വിദ്യാർഥികൾക്ക് നേരെ ട്രക്ക് ഇടിച്ചുകയറി. അപടകത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.


പൂനെയിലെ ബോപ്ദേവ് ഘട്ടിലെ ഗർവ ഹോട്ടലിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ട്രക്ക് പാഞ്ഞടുക്കുന്നത് കണ്ട് പരിഭ്രാന്തരായ വിദ്യാർഥികൾ രക്ഷപ്പെടാനായി ഓടുന്നതും ചിലർ വാഹനത്തിനടിയിൽ അകപ്പെട്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.


വിദ്യാർഥുകളെ ഇടിച്ചതിനുശേഷവും ട്രക്ക് നീങ്ങിക്കൊണ്ടിരുന്നു. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യേവാലെവാഡി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home