Deshabhimani

അവര്‍ കളിപ്പാട്ടങ്ങളല്ല, മാതാപിതാക്കളുടെ ‍അവകാശങ്ങളെക്കാൾ പ്രധാനം കുട്ടികളുടെ ക്ഷേമം: സുപ്രീം കോടതി

Manipur Violence
വെബ് ഡെസ്ക്

Published on Nov 25, 2026, 06:43 PM | 1 min read

ന്യൂഡൽഹി : കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളെക്കാൾ കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി. കുട്ടികൾ വെറും വസ്തുക്കളോ രക്ഷിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.


ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സംരക്ഷണാവകാശം നൽകാൻ പിതാവ് യോ​ഗ്യനാണ്. എന്നാൽ എല്ലാത്തിലുമുപരി കുട്ടികളുടെ ക്ഷേമമാണ്. ജനിച്ചത് മുതൽ അമ്മയോടൊപ്പം കഴിയുന്ന കുട്ടികളെ തുടർന്നും മാതാവിനൊപ്പം തുടരാൻ അനുവദിക്കുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു.


2014 ലാണ് ദമ്പതികൾ വിവാഹമോചനം നേടിയത്. 2018 ൽ മധുര കുടുംബകോടതി ഭാര്യയുടെ ജീവനാംശ ആവശ്യം അനുവദിച്ചു. എന്നാൽ, ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകി. പിതാവിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അമ്മയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. ‌


വിധിക്കെതിരെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയും 2025 ൽ കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തുടർന്ന് കോടതി മാതാപിതാക്കളെ നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം പോകാനാണ് ആ​ഗ്രഹിക്കുന്നതെന്ന് ആൺകുട്ടികൾ വ്യക്തമാക്കിയതോടെ കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home