Deshabhimani

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി

ksrtc
വെബ് ഡെസ്ക്

Published on Nov 25, 2026, 06:26 PM | 1 min read

കൊടുവായൂർ: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു സംഭവം. പല്ലശ്ശനയിൽനിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്.


സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽനിന്നും യാത്രക്കാരെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുത്ത ഉടൻതന്നെ സ്റ്റിയറിങ് ഇളകിപ്പോവുകയായിരുന്നു. സ്കൂളിൽ കലോത്സവം നടക്കുന്നതിനാൽ റോഡിൽ നിരവധി വിദ്യാർഥികളും പൊതുജനങ്ങളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.


ബസ് അമിതവേഗതയിൽ അല്ലാതിരുന്നതും, പരിഭ്രാന്തനാകാതെ ഡ്രൈവർ ഉടൻതന്നെ വാഹനം സുരക്ഷിതമായി നിർത്തിയതും വലിയൊരു അപകടം ഒഴിവാക്കി. തുടർന്ന് യാത്രക്കാരെ മറ്റൊരു കെ എസ് ആർടിസി. ബസിൽ കൊണ്ടുപോയി



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home