Deshabhimani

നെടുമ്പാശേരിയിൽ വന്‍ ലഹരിവേട്ട; അഞ്ച് കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

nedumbassery drug

മുഹമ്മദ് സിറാജുദ്ദീൻ(ഇടത്)

വെബ് ഡെസ്ക്

Published on Nov 25, 2026, 06:20 PM | 1 min read

കൊച്ചി : നെടുമ്പാശേരിയിൽ അഞ്ച് കോടി രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കാസർകോട് നീലീശ്വരം ചിറപ്പുറത്ത്‌ വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീൻ (25)നെയാണ് റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.


റൂറൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഡൽഹിയിൽ നിന്നാണ് ഇയാൾ ചരസ് വാങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു. അവിടെനിന്ന് മംഗലാപുരം വരെ വിമാനത്തിലാണ് യാത്ര ചെയ്തത്. തുടർന്ന് ട്രെയിനിൽ തൃശൂരിൽ എത്തി. തുടർന്ന് ടാക്സിയിൽ നെടുമ്പാശേരിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു.


കൊച്ചി സിറ്റിയിലേക്ക് മയക്കുമരുന്ന് കൊണ്ടുപോകാൻ ആയിരുന്നു പദ്ധതി. ചെറിയ പാക്കറ്റുകൾ ആക്കി സൂക്ഷിച്ച നിലയിലായിരുന്നു ചരസ് കണ്ടെത്തിയത്. കഞ്ചാവിന്റെ തളിരില കൊണ്ട് നിർമിച്ച അത്യധികം അപകടകാരിയായ ചരസാണ് നെടുമ്പാശേരിയിൽ പിടികൂടിയത്. ഇതിനുമുമ്പും മുഹമ്മദ് സിറാജുദ്ദീൻ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനുകുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, എസ്ഐമാരായ ടി എസ് അഭിജിത്, എ സി ബിജു, കെ പി വിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home