ad
Deshabhimani

print edition കേന്ദ്ര മന്ത്രിസഭ പുനഃസംഘടന: പ്രധാന വകുപ്പുകളിൽ 
മാറ്റമെന്ന്‌ സൂചന

Narendra Modi
വെബ് ഡെസ്ക്

Published on Jun 27, 2026, 01:29 AM | 1 min read

ന്യൂഡൽഹി: ​കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ധനമന്ത്രി നിർമലാ സീതാരാമൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ് പുരി തുടങ്ങിയവരെ മാറ്റുമെന്ന് റിപ്പോർട്ട്. ധനമന്ത്രി നിർമലാ സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കാനുള്ള ആലോചനയും നടക്കുന്നു. നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ വിമർശനവലയത്തിലുള്ള ധർമേന്ദ്ര പ്രധാനെയും എപ്‌സ്‌റ്റീൻ ഫയൽസിൽ കുടുങ്ങിയ ഹർദീപ്‌ സിങ് പുരിയെയും ഒഴിവാക്കണോയെന്ന കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്‌. മനോഹർലാൽ ഖട്ടറിന്‌ ഉ‍ൗർജമന്ത്രി സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന സൂചനയുമുണ്ട്‌. ആറ്‌ സഹമന്ത്രമാർക്കെങ്കിലും കസേര തെറിക്കുമെന്ന റിപ്പോർട്ടുമുണ്ട്‌.


ആർബിഐ മുൻഗവർണറും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശക്തികാന്ത ദാസ്‌, ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ്‌കുമാർ, ഏകനാഥ്‌ ഷിൻഡേയുടെ മകൻ ശ്രീകാന്ത്‌ ഷിൻഡേ, മുൻ കേന്ദ്രമന്ത്രി അനുരാഗ്‌ താക്ക‍ൂർ, രാമായണം പരന്പരയിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിൽ, എഎപി വിട്ട്‌ എൻഡിഎയുടെ ഭാഗമായ രാഘവ്‌ ഛദ്ദ തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്‌.

ഇ‍ൗ മാസം 28നോ 29നോ ഇതുസംബന്ധിച്ച ഒ‍ൗദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്‌ സൂചന. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ ജോർജ്‌ കുര്യൻ രാജ്യസഭാ കാലാവധി പൂർത്തിയായതോടെ രാജിവെച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home