ad
Deshabhimani

ഭീമഹർജിയിലേക്കുള്ള ഒപ്പുകൾ ഏറ്റുവാങ്ങി

ksspu

പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനുള്ള ഭീമഹർജിയിലേക്ക് ശേഖരിച്ച 
ഒപ്പുകൾ കെഎസ്‌എസ്‌പിയു സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ ജില്ലാ രക്ഷാധികാരി വി മുരളീധരനിൽ
നിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 02:21 AM | 1 min read

കാക്കനാട്


പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിനുള്ള ഭീമഹർജിയിലേക്ക് ജില്ലയിലെ സർവീസ് പെൻഷൻകാരിൽനിന്ന് ശേഖരിച്ച ഒപ്പുകൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ, ജില്ലാ രക്ഷാധികാരി വി മുരളീധരനിൽനിന്ന് ഏറ്റുവാങ്ങി.


പിഎഫ്ആർഡിഎ നിയമം റദ്ദാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, സമയബന്ധിത പെൻഷൻ പരിഷ്കരണം ഇല്ലാതാക്കുന്ന ഫിനാൻസ് ബിൽ 2025-ലെ ഭേദഗതികൾ പിൻവലിക്കുക, എട്ടാം കേന്ദ്ര ശമ്പള കമീഷന്റെ പരിഗണനാവിഷയങ്ങളിൽ നിലവിലുള്ള പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിനുള്ള നിർദേശം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്.


ജില്ലാ പ്രസിഡന്റ് ബി വി അഗസ്റ്റിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി ജഗദീഷ്, സംസ്ഥാന സെക്രട്ടറി കെ മോഹനൻ, പി എൻ ഓമന, സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി കെ സജീവൻ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ കുമാർ, പ്രൊഫ. വി സി ആന്റണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home