തുറമുഖത്ത് പ്രതിഷേധസംഗമം നടത്തി

മട്ടാഞ്ചേരി
ഹോർമുസ് കടലിടുക്കിനുസമീപം ഒമാൻ തീരത്ത് അമേരിക്കൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങൾക്ക് നീതിയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
കൊച്ചി തുറമുഖത്ത് ചേർന്ന സംഗമം സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ എ എഡ്വിൻ അധ്യക്ഷനായി.
കെ ജ്യോതി ബോസ്, സി ഡി നന്ദകുമാർ, എം ജി അജി, കെ എം റിയാദ്, പി കൃഷ്ണദാസ്, കെ ജെ ആന്റണി, കെ എസ് ഗിരീഷ്, എം കെ അഭി, പി ബി ശിവപ്രസാദ്, വി കെ സുരേന്ദ്രൻ, പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സിഐടിയു, ഡബ്ല്യുടിഡബ്ല്യുഎഫ്ഐ, എഫ്എസ്‌യുഐ സംഘടനകളുടെ നേതൃത്വത്തിലായിരിന്നു പ്രതിഷേധം.










0 comments