കെഎംഎസ്‌ആർഎ സംസ്ഥാനസമ്മേളനം: സ്വാഗതസംഘമായി

കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ് അസോസിയേഷൻ (കെഎംഎസ്‌ആർഎ) സംസ്ഥാനസമ്മേളനം ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ എറണാകുളത്ത് ചേരും. സ്വാഗതസംഘം രൂപീകരണയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്‌തു.
കെഎംഎസ്‌ആർഎ സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ് അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, അലി അക്ബർ, സി കെ മണിശങ്കർ, കെഎംഎസ്‌ആർഎ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സന്തോഷ്, ജില്ലാ സെക്രട്ടറി പ്രദീപ് ദാമോദരൻ, എഫ്‌എംആർഎഐ ദേശീയ പ്രസിഡന്റ് പി കൃഷ്ണാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ഷൈൻ, ആർ രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി ആർ മുരളിധരൻ (ചെയർമാൻ), ആർ രാമക്യഷ്‌ണൻ (ജനറൽ കൺവീനർ). 201 അംഗ സ്വാഗതസംഘവും 10 സബ്‌കമ്മിറ്റികളും രൂപീകരിച്ചു.










0 comments