ad
Deshabhimani

വിദഗ്‌ധ ഒപികളുടെ പ്രവർത്തനം തുടങ്ങി

paravoor

പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ വിദഗ്ധ ഒപികളുടെ പ്രവർത്തനം
നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 01:30 AM | 1 min read

പറവൂർ


നഗരസഭയുടെ കീഴിലുള്ള ഗവ. ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച സ്ത്രീരോഗ, നേത്ര ചികിത്സാവിദഗ്ധ ഒപികളുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ അധ്യക്ഷനായി.


മാസത്തിൽ രണ്ടുദിവസം ഗൈനക്കോളജി ഡോക്ടറുടെയും മാസത്തിൽ ഒരുദിവസം നേത്രവിദഗ്ധഡോക്ടറുടെ സേവനവും ഇവിടെ ലഭിക്കും. പ്രസവാനന്തരചികിത്സാസൗകര്യവും നൽകും. പ്രതിപക്ഷനേതാവ് സി എ രാജീവ്, സജി നമ്പിയത്ത്, ജയ ദേവാനന്ദൻ, ജലജ രവീന്ദ്രൻ, ഷെമിമോൾ, ബീന ശശിധരൻ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home