ad
Deshabhimani

സൂപ്പർ ലീഗ്‌ കേരള

തൃശൂർ മാജിക് എഫ്‌സി ഇന്ന്‌ കളത്തിൽ

....
വെബ് ഡെസ്ക്

Published on Sep 25, 2026, 12:04 AM | 1 min read


തൃശൂർ

സൂപ്പർ ലീഗ്‌ കേരള മൂന്നാം സീസണിൽ കിരീടം ലക്ഷ്യമിട്ട്‌ തൃശൂർ മാജിക്‌ എഫ്‌സി വെള്ളിയാഴ്‌ച ബൂട്ട്‌കെട്ടും. രണ്ടാം സീസണിന്റെ ഫൈനലിന്റെ തനിയാവർത്തനമായി കണ്ണൂ‍ർ എഫ്‌സിയാണ്‌ എതിരാളികൾ. കണ്ണ‍ൂരിന്റെ ഹോം ഗ്ര‍ൗണ്ടായ കണ്ണൂർ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്‌ കളി. ഫൈനലിൽ കണ്ണ‍ൂരിനോട്‌ ഒരു ഗോളിനേറ്റ തോൽവിക്ക്‌ പകരമായി വിജയിച്ച്‌ തുടങ്ങാൻ ലക്ഷ്യമിട്ടാണ്‌ സ്‌പാനിഷ്‌ പരിശീലകൻ ഡേവിഡ് കനേഡയ്‌ക്ക്‌ കീഴിൽ ടീം ഇറങ്ങുന്നത്‌. പരിശീലകനും താരങ്ങളുമടക്കം അടിമുടി ടീമിനെ പുതുക്കിയാണ്‌ ഇത്തവണ കളത്തിലെത്തുന്നത്‌. തൃശൂരിന്റെ പേരും പെരുമയുമായി കളത്തിൽ ടീം ഇറങ്ങുമ്പോൾ ഗാലറി ‘ബ്യ‍ൂ ഗഢീസ്‌’ എന്ന ആരാധക സംഘമുണ്ടാകും. ടീമിനെ പിന്തുണയ്‌ക്കാനായി പ്രത്യേക ബസുകളിൽ ആരാധകർ കണ്ണൂരിലെത്തും. ഹെൻട്രി പ്ലാസ മെൻഡോസ (വെനസ്വേല), ബ്ലാഡമിർ അംഗുലോ (കൊളംബിയ), സെർജിയോ ഗിൽ (സ്‌പെയിൻ) എകെജിയുബ (നൈജീരിയ) എന്നിവരാണ്‌ വിദേശതാരങ്ങൾ. ഗോവയിൽനിന്നുള്ള ഇന്ത്യൻ – ഇന്റർനാഷണൽ ലെനി റൊഡ്രിഗസാണ്‌ ടീം നിലനിർത്തിയ പ്രധാന താരം. മധ്യനിരയിൽ കളിമെനയുന്ന ലെനി കഴിഞ്ഞ തവണ ടീമിന്റെ മുന്നേറ്റത്തിൽ സുപ്രധാന പങ്ക്‌ വഹിച്ചതാരമാണ്‌. മൊഹമ്മദ്‌ ജിയാദ്, മൊഹമ്മദ്‌ അഫ്സൽ, നവീൻ കൃഷ്ണ, സെന്തമിഴ്‌‍, കമാലുദ്ധീൻ എന്നിവരാണ്‌ ടീം നിലനിർത്തിയ മറ്റുതാരങ്ങൾ. കുന്നംകുളം സ്വദേശിയായ കമാലുദ്ധീനാണ്‌ ഗോൾവല കാക്കുന്നത്‌. എസ്‌ സന്ദീപ്, മോഹമ്മദ്‌ അൻഷിദ്, മോഹമ്മദ്‌ മിധിലാജ്, സിലാജിത്ത്, പബിത്ര മണ്ടി, രഞ്ജൻ സോറൻ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ജോപോൾ അഞ്ചേരിയും ദിലീപ്‌ മേനോനുമാണ്‌ സഹപരിശീലകർ. സുശാന്ത്‌ മാത്യുവാണ്‌ സ്‌പോർട്ടിങ്‌ ഡയറക്ടർ. കഴിഞ്ഞ ഫൈനലിന്റെ തനിയാവർത്തനമായി കണ്ണൂർ എഫ്‌സിയാണ്‌ എതിരാളികൾ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home