ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

സനീഷ്
പുത്തൂർ
അത്താണി പൂമലയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുത്തൂർ മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയിൽ വീട്ടിൽ സനീഷ് (45) ആണ് മരിച്ചത്. വടക്കാഞ്ചേരി പൂമല പറമ്പായിൽ റബർ തോട്ടത്തിലാണ് അപകടം. തോട്ടത്തിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ടാക്ർ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വെള്ളിയാഴ്‌ച. അച്ചൻ: വർക്കി (തങ്കൻ). അമ്മ: സാറാമ്മ. ഭാര്യ: ലിജ. മകൾ: ദിയ ബെയ്‌സൻ.









0 comments