Deshabhimani

ദേശാഭിമാനി പ്രചാരണത്തിന്‌ ആവേശം പകർന്ന്‌ ഏരിയ സെമിനാറുകൾ

സിപിഐ എം മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ മേച്ചേരിപ്പടി അൽ ബസറ ഓഡിറ്റോറിയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് 
ഉദ്ഘാടനം ചെയ്യുന്നു

സിപിഐ എം മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ മേച്ചേരിപ്പടി അൽ ബസറ ഓഡിറ്റോറിയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 12:29 AM | 2 min read

തൃശൂർ ജനകീയ പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ ആവേശം പകർന്ന്‌ ഏരിയാതല മാധ്യമ സെമിനാറുകൾ. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ബുധനാഴ്‌ച മാള, കൊടകര, മണലൂർ ഏരിയകളിലാണ്‌ മാധ്യമ സെമിനാറുകൾ സംഘടിപ്പിച്ചത്‌. സിപിഐ എം മാള ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ ‘മാധ്യമങ്ങളും ജനാധിപത്യവും മാറുന്ന കാലത്തെ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന മാധ്യമ സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ, ടി കെ സതീശൻ, സി എസ് രഘു, സി ധനുഷ‍് കുമാർ, സിന്ധു അശോക്, പി പി കൃഷ്‌ണകുമാർ, പി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആറ് പതിറ്റാണ്ടുകളോളം ദേശാഭിമാനി ലേഖകനായി പ്രവർത്തിച്ച സി ആർ പുരുഷോത്തമനെ ആദരിച്ചു. മാള ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളിൽനിന്നുമുള്ള ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും ലോക്കൽ സെക്രട്ടറിമാരിൽനിന്ന്‌ ഏറ്റുവാങ്ങി. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, കെ ജെ ഡിക്സൻ, പി ആർ പ്രസാദൻ, എം ആർ രഞ്ജിത്ത്, ഇ കെ അനൂപ്, സരിത രാജേഷ്, കെ സി ജെയിംസ്, സി എം ബബീഷ്, അശ്വതി വിബി എന്നിവർ സംസാരിച്ചു. സിപിഐ എം മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ മേച്ചേരിപ്പടി അൽ ബസറ ഓഡിറ്റോറിയത്തിൽ ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എ രമേശൻ, പി ജി സുബിദാസ്, എ കെ ഹുസൈൻ, ഷീജ രാജീവ്, ഗീത ഭരതൻ, കെ കെ ബാബു, സി രാവുണ്ണി, മുരളി ചീരോത്ത്, കെ പി ജൂലി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home