Deshabhimani

കാർ 25 അടി 
താഴ്ചയിലേക്ക് വീണു

car accident

കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ 
നേര്യമംഗലം വില്ലാഞ്ചിറയിൽ നിയന്ത്രണംവിട്ട കാർ താഴ്ച‌യിലേക്കു പതിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Oct 15, 2026, 01:13 AM | 1 min read

കവളങ്ങാട്


കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ നിയന്ത്രണംവിട്ട കാർ 25 അടി താഴ്ച‌യിലേക്കു പതിച്ചു. ബുധൻ വൈകിട്ട് 4.30 ഓടെയാണ് അപകടം.


കോതമംഗലത്തുനിന്ന്‌ രാമക്കൽമേടിനു പോയ കാർ കയറ്റത്തിൽ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിരെവന്ന വാഹനത്തിൽ ഇടിക്കാതെ വെട്ടിച്ചപ്പോൾ മറികടന്ന വാഹനത്തിന്റെ മുന്പിൽ തട്ടി നിയന്ത്രണംവിട്ടാണ്‌ താഴ്‌ചയിലേക്കു പതിച്ചത്. കാർ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി. യാത്രികരായ ദമ്പതികൾ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home