Deshabhimani

സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കും

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ  കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്യുന്നു

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:14 AM | 1 min read

പാലക്കാട്

വിവിധ ആവശ്യങ്ങളുന്നയിച്ച് നവംബർ 21-ന് കാൽലക്ഷം ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തി നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ സമരം വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാൽ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ അജില അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ, കെഎസ്ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എ അരുൺകുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം പി സെയ്‌ലവി, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി രമേഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആർ സുരേഷ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതവും കെജിഒഎ ജില്ലാ സെക്രട്ടറി ആർ സാജൻ നന്ദിയും പറഞ്ഞു. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് ഒപിഎസ് പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കി പൊതു സ്ഥലംമാറ്റം മാനദണ്ഡ പ്രകാരം നടത്തുക, മെഡിസെപ് അപാകങ്ങൾ പരിഹരിക്കുക, വിദ്യാഭ്യാസ, സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home