Deshabhimani

താക്കീതായി വഴിയോര കച്ചവട തൊഴിലാളികളുടെ പ്രതിഷേധം

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച കലക്‍ടറേറ്റ് മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച കലക്‍ടറേറ്റ് മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:57 AM | 1 min read

ആലപ്പുഴ

മാനദണ്ഡങ്ങൾ ലംഘിച്ച്‌ വഴിയോര കച്ചവടക്കാരെ​ കുടിയൊഴിപ്പിക്കുന്ന ഭരണാധികാരികൾക്ക്‌ താക്കീതായി തൊഴിലാളി പ്രതിഷേധം. ജില്ല​ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കലക്​ടറേറ്റിലേക്ക്‌ സംഘടിപ്പിച്ച ​ മാർച്ചിലും ധർണയിലും നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. അനാവശ്യകുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കുക, തെരുവോരകച്ചവട നിയമം സമഗ്രമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു​ സമരം. അധികൃതർ ദ്രോഹനടപടികൾ തുടരുകയാണെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കുമെന്ന്‌ യൂണിയൻ വ്യക്തമാക്കി. സിഐടിയു സംസ്ഥാനസെക്രട്ടറി പി ഗാനകുമാർ ഉദ്​ഘാടനംചെയ്‌തു. പ്രസിഡന്റ്‌​ പി ഡി സുനീഷ്​കുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം, യൂണിയൻ ജനറൽസെക്രട്ടറി എം സുനിൽകുമാർ, ട്രഷറർ പി കെ ഫൈസൽ, ഷീല ജെയിംസ്​, എൻ സജീർ, ടി എ നാസർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home