Deshabhimani

ആലുവ നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ഹോട്ടൽ, കംപ്യൂട്ടർ സെന്റർ നടത്തിപ്പിലെ ക്രമക്കേട്‌ വിജിലൻസ് അന്വേഷിക്കണം

ആലുവ നഗരസഭ

ആലുവ നഗരസഭയിൽ കൗൺസിലർമാർക്ക് സംസാരിക്കാനുള്ള മൈക്ക് സംവിധാനം ഒരു വർഷമായി 
പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് ശ്യാം പത്മനാഭൻ മെഗാഫോൺ ഉപയോഗിച്ച് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 01:49 AM | 1 min read

ആലുവ


നഗരസഭാ വളപ്പിലെ ഹോട്ടൽ, കംപ്യൂട്ടർ സെന്റർ നടത്തിപ്പിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ് അംഗങ്ങൾ ക‍ൗൺസിലിൽ ആവശ്യപ്പെട്ടു. കുടുംബശ്രീയുടേതെന്ന പേരിൽ രേഖകളില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിന് വാടകയും വെള്ളവും വൈദ്യുതിയും സൗജന്യമായി നൽകിയത് അഴിമതിയാണ്. വാടക, വൈദ്യുതി, വെള്ളക്കരം എന്നിവയൊന്നും നൽകാതെ അനധികൃതമായി പ്രവർത്തിക്കുന്ന കംപ്യ‍ൂട്ടർ സെന്റർ ഉടൻ ഒഴിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


പൊതുമരാമത്ത് സ്ഥിരംസമിതി യോഗത്തിന്റെ മിനിട്സിൽ ചെയർമാനും അംഗങ്ങളും അറിയാതെ വ്യാജ തീരുമാനങ്ങൾ എഴുതിച്ചേർത്തത് ഗുരുതര ക്രമക്കേടാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുമ്പും സമാനമായി തിരുത്തലുകൾ വരുത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് ആവർത്തിക്കപ്പെടുന്നത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് ശ്യാം പത്മനാഭൻ പറഞ്ഞു.


കൗൺസിലർമാർക്ക് സംസാരിക്കാനുള്ള മൈക്ക് സംവിധാനം ഒരു വർഷമായി പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ മെഗാഫോണുമായാണ് യോഗത്തിനെത്തിയത്. സ്ഥിരംസമിതി അധ്യക്ഷ മിനി ബൈജു, കൗൺസിലർമാരായ ഫെബിൻ പള്ളത്ത്, പി ആർ രാജേഷ്, പി എം ഹിജാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home