Deshabhimani

പെരുന്പളത്ത്‌ വാട്ടർ എടിഎം

പെരുമ്പളം പഞ്ചായത്തിന്റെ വാട്ടർ എടിഎം ഉദ്‌ഘാടനചടങ്ങില്‍നിന്ന്
വെബ് ഡെസ്ക്

Published on Oct 15, 2026, 01:48 AM | 1 min read

ചേർത്തല

പെരുമ്പളം പഞ്ചായത്ത്‌ അരയുകുളങ്ങരയിൽ സ്‌കൂൾ കവാടത്തിന്‌ കിഴക്ക്‌ വാട്ടർ എടിഎം സ്ഥാപിച്ചു. വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ശുദ്ധജലം ഉറപ്പാക്കാൻ സ‍ംവിധാനം ഒരുക്കിയത്‌. ഒരുരൂപ നാണയം നിക്ഷേപിച്ചാൽ ഒരുലിറ്റർ ശുദ്ധജലം ലഭിക്കും. ആർഒ പ്ലാന്റും ശീതീകരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തണുത്തതും സാധാരണ താപനിലയിലെയും വെള്ളം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കാതെയും കുടിവെള്ളം ശേഖരിക്കാനുള്ള സൗകര്യവും വാട്ടർ എടിഎമ്മിലുണ്ട്‌. കുട്ടികൾക്കും യാത്രക്കാർക്കും പ്രദേശവാസികൾക്കും കുറഞ്ഞചെലവിൽ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. വാട്ടർ എടിഎമ്മും പരിസരവും സിസിടിവി നിരീക്ഷണത്തിലാണ്‌. ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫീസിൽ തത്സമയം നിരീക്ഷിക്കാനും ശേഖരിക്കാനുമുള്ള സംവിധാനമുണ്ട്. ​പഞ്ചായത്ത് പ്രസിഡന്റ്‌ സി ആർ ഗിരീഷ്‌ ഉദ്‌ഘാടനംചെയ്‌തു. വൈസ്-പ്രസിഡന്റ് വി പി ഷേർളി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ കെ എ സിജിസിങ്‌, ബ്ലോക്ക് പഞ്ചായത്ത് വൈസ്-പ്രസിഡന്റ് പി ഡി സജീവ്, സ്ഥിരംസമിതി അധ്യക്ഷ കെ പി രഞ്ജിനി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home