ബാലസംഘം പ്രതിഷേധകൂട്ടായ്മ ഇന്നും നാളെയും

കൊല്ലം
പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി ബാലസംഘം. വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്കൂളുകൾക്ക് മുന്നിൽ "ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും. അങ്കണവാടി മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന പോഷകാഹാര മെനു പരിഷ്കരിച്ച് ഇല്ലാതാക്കുകയും വിഹിതം യഥാസമയം നൽകാതെ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനുമെതിരെയാണ് പ്രതിഷേധം. ഉച്ചഭക്ഷണം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരായ സമരം വിജയിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഞ്ജനദാസ്, സെക്രട്ടറി ഇമ എസ് കൃഷ്ണ, കൺവീനർ കറവൂർ എൽ വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.









0 comments